സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശകളുടെ എണ്ണം കുറയുന്നു

നിലവില്‍ 2,72,078 പേര്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1.80 ലക്ഷം പേരും സ്വദേശികളാണ്

റിയാദ്: സൗദിയില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു. നിതാഖാത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിദേശികളുടെ എണ്ണം കുറയുന്നത്. നിലവില്‍ 2,72,078 പേര്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1.80 ലക്ഷം പേരും സ്വദേശികളാണ്.

ഒരു വര്‍ഷത്തിനിടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലകളില്‍ ഭൂരിഭാഗവും വനിതകളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1.15 ലക്ഷം വനിതകളില്‍ 16 ശതമാനം ജീവനക്കാര്‍ വിദേശ വനിതകളാണ്.

സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അഡ്മിനിസ്ട്രേറ്റീവ്, സൂപ്പര്‍വൈസിംഗ് ജോലികളും സ്റ്റുഡന്റ്സ് ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട ജോലികളിലും ഈ അധ്യയനവര്‍ഷം ആദ്യ ടേം അവസാനിക്കുന്നതിനു മുന്‍പ് സ്വദേശിവല്‍ക്കരണം പാലിച്ചിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

Exit mobile version