ദുബായ്: ദുബായ് പോലീസ് വീണ്ടും ഹീറോ ആയിരിക്കുകയാണ്. പെണ്‍വാണിഭം നടത്തുന്ന സ്ത്രീയെ അതി വിദഗ്ധമായി സ്റ്റിങ് ഓപ്പറേഷനില്‍ പിടികൂടി അറസ്റ്റ് ചെയ്തു… കേസില്‍ വിചാരണ ആരംഭിച്ചു.
വേശ്യാവൃത്തി നടത്തുന്ന 36കാരിയായ പാകിസ്താനി യുവതിയെ ഹോട്ടല്‍ മുറിയിലെത്തിയ ദുബായ് പോലീസ് പിടികൂടുകയായിരുന്നു. നൈഫ് മേഖലയില്‍ ഈ സ്ത്രീ പെണ്‍വാണിഭം നടത്തുന്നതായി വിവരം ലഭിച്ച പോലീസ് ചാരന്, ആവശ്യക്കാരന് എന്ന രീതിയില്‍ ഇവരെ ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഏഴിനാണ് സംഭവം നടന്നത്. പിടിയിലായ യുവതി ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2000 ദിര്‍ഹം പ്രതിഫലം വാഗ്ദാനം ചെയ്തു. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ടാക്സിയില്‍ ഹോട്ടലിലെത്തി. പണം വാങ്ങിയ ശേഷം മുറിയിലേക്ക് പോയി വസ്ത്രം മാറുന്ന സമയത്ത് വനിതാ പോലീസ് എത്തി യുവതിയെ പിടികൂടുകയായിരുന്നു. പോലീസ് ചാരനില്‍നിന്നു വാങ്ങിയ പണം ഇവരില്‍നിന്ന് കണ്ടെടുത്തു. യുവതിയുടെ പ്രവര്‍ത്തിയെ സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെങ്കിലും ഇവരെ തെളിവോടെ പിടികൂടുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
പണത്തിനുവേണ്ടി ഏതാനും മാസമായി താന്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന യുവതി പറഞ്ഞു. ദുബായിലെ വിവിധ ഹോട്ടലുകളില്‍ 400, 500 ദിര്‍ഹത്തിന് യുവതി ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് സമ്മതിച്ചു. നിയമം നല്കുന്ന കടുത്ത ശിക്ഷ യുവതിയ്ക്ക് നല്‍കണമെന്ന് പ്രോസിക്യൂട്ടേഴ്സ് വാദിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവതിക്കെതിരായ കേസില്‍ ഈ മാസം 23 ന് വിധിപറയും
Discussion about this post