കുവൈറ്റ് സിറ്റി: ജീവിത പ്രാരാബ്ദം തലയില്‍ ഏറ്റി എല്ലാ സന്തോഷങ്ങളും വിട്ടെറിഞ്ഞ് ഒരുപാട് പ്രതീക്ഷയോടെയാണ് ഒരോ മലയാളിയും വിദേശത്തേയ്ക്ക് പോകുന്നത്. പലരും ജീവിതത്തില്‍ വിജയം തേടി തിരികെ വരും. എന്നാല്‍ പുറം രാജ്യങ്ങളില്‍ കിടന്ന് ദുരിതം അനുഭവിക്കുന്നവരായിരിക്കും ഭൂരിഭാഗവും. ഇപ്പോള്‍ കുവൈറ്റില്‍ നിന്നും വരുന്നത് ഒരു ദുരിത കഥ തന്നെയാണ്.
ജോലി തേടി കുവൈറ്റിലേക്ക് പോയ തിരുവനന്തപുരം സ്വദേശി ഷാജി എന്ന യുവാവിനാണ് ജീവിതം നരക തുല്യമായത്. ഒരു പരിധി വരെ സഹായിച്ചു. ഇനിയും സഹിക്കാനാകില്ലെന്നും തന്നെ സഹായിക്കണമെന്നുമായിരുന്നു ഷാജിയുടെ ആവശ്യം. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചാണ് ജീവിതത്തില്‍ അനുഭവിച്ച ദുരിതം തുറന്ന് പറഞ്ഞത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു.
ഷാജിയുടെ വാക്കുകള്‍:
കുവൈറ്റില്‍ എത്തിയിട്ട് മൂന്ന് വര്‍ഷമായി. ആദ്യത്തെ ഒരു വര്‍ഷം ശമ്പളം 12000 രൂപയായിരുന്നു. ഭക്ഷണമായി നല്‍കിയത് നാല് തക്കാളിക്കയും രണ്ട് സവാളയും പച്ചമുളകുമാണ്. വീട്ടുകാര് വിളിക്കുമ്പോള്‍ ബിരിയാണി കഴിച്ചു, ചോറ് കഴിച്ചു എന്നൊക്കെ പറയും. അവര്‍ക്ക് വിഷമമാകേണ്ടെന്ന് കരുതി. ഒന്നര രണ്ട് വര്‍ഷത്തോളം പിടിച്ചു നിന്നു. അമ്പതിനായിരം രൂപയോളം ചിലവാക്കിയാണ് ഞാനിവിടെ എത്തിയത്.
ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ ശമ്പളം കൂട്ടി. എന്നാല്‍ ഒരു മാസത്തെ ശമ്പളം അഞ്ചോ ആറോ മാസങ്ങള്‍ കൂടുമ്പോഴാണ് തരുന്നത്. വീട്ടില്‍ പോകണമെന്ന് പറഞ്ഞശേഷം ഏഴുമാസമായി ശമ്പളം തന്നിട്ടില്ല. പത്തിരുപത് ആടുകളുണ്ടായിരുന്നു. അതില്‍ കുറച്ചെണ്ണം ചത്തുപോയി. എന്റെ അറബിയുടെ ബന്ധുക്കള്‍ എന്നെ വന്നു കണ്ടിട്ട് വീട്ടില്‍ വിടാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ പിന്നീട് അവരെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ല.
മിക്കവാറും ഭക്ഷണമൊന്നും കാണില്ല. ഒരു കുപ്പിയില്‍ എടുത്തുകൊണ്ടുവരുന്ന വെള്ളം കൊണ്ടാണ് പല്ലുതേപ്പും കുളിയുമെല്ലാം. ആ കുപ്പി വെള്ളം തന്നെയാണ് കുടിക്കുന്നത്. ആരോടെങ്കിലും യാചിച്ചാല്‍ ഒന്നോ രണ്ടോ കുബൂസ് തരും. അതും കിട്ടാത്ത ദിവസങ്ങളുണ്ട്. കഴിഞ്ഞാഴ്ച്ച ഒരാള്‍ കുറച്ച് പച്ചരിയും മുളകുപൊടിയും. വിശപ്പുകാരണം പച്ചരികൊണ്ട് കഞ്ഞിയുണ്ടാക്കി മുളകുപൊടിയും കലക്കി കുടിച്ചു. ഒന്നു രണ്ട് ദിവസം കുഴപ്പമില്ലായിരുന്നു. എന്നാല്‍ മൂന്നാമത്തെ ദിവസം മുതല്‍ വയര്‍ പ്രശ്‌നമായി, സഹിക്കാവുന്നിടത്തോളം സഹിച്ചു, ഇനി വയ്യ. എന്നെ സഹായിക്കണം
Discussion about this post