ഷാര്‍ജ: എഴുപത്തിയഞ്ച് ശതമാനം വരെ വിലക്കുറവുമായി ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് ഇന്ന് ആരംഭിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് 49 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വ്യാപാരമേള സംഘടിപ്പിക്കുന്നത്.
ഷാര്‍ജയെ ഷോപ്പിങ് കേന്ദ്രമായി മാറ്റിയെടുക്കുക ടൂറിസം, ഷോപ്പിങ് രംഗങ്ങളില്‍ മികച്ച അനുഭവം ആളുകള്‍ക്ക് സമ്മാനിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ വ്യാപാര മേള സംഘടിപ്പിക്കുന്നത് എന്നാണ് കൊമേഴ്സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്ഡമദ് അമീന് അല്‍ അവാദി പറഞ്ഞത്. വ്യാപാരമേള ഷാര്‍ജയിലെ ടൂറിസം, വ്യാപാരം, ഹോട്ടല്‍ രംഗങ്ങളില്‍ പുത്തന്‍ ഉണര്‍വ് പകരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ വഴിയുള്ള മത്സരങ്ങളും ദിവസേനയുള്ള നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post