കുവൈറ്റ് സിറ്റി: ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുതിയ നിയമ നടപടിയുമായി കുവൈറ്റ്. കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്തി നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. റോഡ് നിയമം ലംഘിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക, ശരിയായ ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതിന് 2013 ല്‍ കുറഞ്ഞത് 503 പ്രവാസികളെ നാടുകടത്തിയെന്ന് 300 പേര്‍ക്ക് തടവ് ശിക്ഷ നല്‍കുകയും 263 പേരുടെ ലൈസന്‌സ് റദ്ദാക്കുകയും ചെയ്‌തെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 263 പേര്‍ മരിച്ചുവെന്നാണ് നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിര വിവരക്കണക്ക്. 2017 നെ അപേഷിച്ച് 4 ശതമാനം അപകട മരണം കൂടുതലാണ്. ഗതാഗത നിയന്ത്രണത്തിന് പ്രാധാന്യം നല്‍കാനും കുവൈറ്റിലെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും അധികാരികള്‍ ആരംഭിച്ച പ്രചാരണത്തിന്റെ ഭാഗമായാണ് നാടുകടത്തല്‍ പദ്ധതി തുടങ്ങിയത്. രാജ്യത്ത് 4584 കേസുകളാണ് ട്രാഫിക് മന്ത്രാലം റജിസ്റ്റര്‍ ചെയ്തത്.
Discussion about this post