ദോഹ: ഖത്തറില്‍ ചൂടും പൊടിക്കാറ്റും വരുന്ന രണ്ടു ദിവസം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദൂരക്കാഴ്ച കുറയ്ക്കുന്നതിനാല്‍ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റാണ് (അല്‍ ബരാഹി) ശക്തമായ പൊടിയോട് കൂടെ വീശുന്നത്. അതേസമയം പകല്‍ സമയങ്ങളില്‍ കാറ്റ് ശക്തിയായി വീശുമെങ്കിലും രാത്രിയോടെ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
ചൂടും പൊടിക്കാറ്റും ശക്തമായതിനാല്‍ വേനല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയരുതെന്നും പൊതുജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പകല്‍ സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ കാണാന്‍ പോകുന്നതും ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
Discussion about this post