കുവൈറ്റ് സിറ്റി: ഇനി മുതല്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ജോലി മാറണമെങ്കില്‍ രാജ്യത്തിന് പുറത്ത് പോയി പുതിയ വിസയില്‍ തിരിച്ച് വരണം. എന്നാല്‍ മാത്രമേ ഈ രാജ്യത്ത് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുവുള്ളൂ. ഏതെങ്കിലും വിസയിലെത്തിയ ശേഷം യോഗ്യമായ ജോലി കണ്ടെത്തുന്ന പ്രവണത കുറക്കാനാണ് നടപടി. കൂടാതെ അടുത്ത വര്‍ഷം മുതല്‍ 20 തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നിര്‍ബന്ധമാക്കും.
വിസ സംഘടിപ്പിച്ച് കുവൈറ്റിലെത്തി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉയര്‍ന്ന തസ്തികകളില്‍ ജോലി നേടുന്ന പ്രവണത കൂടിയതോടെയാണ് പുതിയ നടപടി. കുവൈറ്റില്‍ വന്നതിന് ശേഷം നേടുന്ന വിദ്യാഭ്യാസ യോഗ്യതയും വിസാ മാറ്റത്തിന് പരിഗണിക്കില്ല. അതോടൊപ്പം അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ മേഖലയില്‍ നിന്ന് പൊതുമേഖലയിലേയ്ക്കും തിരിച്ചും ഇഖാമ മാറ്റം അനുവദിക്കില്ല. മാത്രമല്ല ഒരേ മേഖലയില്‍ ഇഖാമ മാറ്റുന്നതിന് കര്‍ശന നിയന്ത്രണം കൊണ്ടുവരുമെന്നും സാമ്പത്തിക കാര്യ മന്ത്രി മറിയം അല്‍ അഖീല്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണങ്കിലും ജോലി മാറ്റം സാധ്യമാകില്ല. കൂടാതെ 20 തസ്തികകളിലെ ജോലിക്ക് അടുത്ത വര്‍ഷം മുതല്‍ എഴുത്ത് അല്ലെങ്കില്‍ പ്രായോഗിക പരീക്ഷ ക്ഷയും നിര്‍ബന്ധമാക്കും. കാര്‍ മെക്കാനിക്ക്, ഇലക്ട്രീഷന്‍, പ്ലംബര്‍, ആശാരി, ലാബ് ടെക്‌നീഷന്‍, അക്കൗണ്ടന്റ്, ലീഗല്‍ കണ്‍സള്‍റ്റന്റ്, വെല്‍ഡര്‍, തുടങ്ങിയ ജോലികള്‍ക്കാണ് പരീക്ഷ നിര്‍ബന്ധമാക്കുക.