അബുദാബി: അബുദാബിയില്‍ സ്കൂള്‍ ബസുകളിലെ’ സ്റ്റോപ് സിഗ്നല്‍’ അവഗണിച്ച ഡ്രൈവര്‍മാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. നിയമം ലംഘിച്ചതിന് 3646 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തി. സ്റ്റോപ് സിഗ്നല്‍ തെളിയിക്കാത്തതിന് 120ലധികം സ്കൂള്‍ ബസ്ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെ ഇറക്കാന്‍ സ്റ്റോപ് സിഗ്നല്‍ കാണിക്കുമ്പോള്‍ ഇവ പരിഗണിക്കാതിരിക്കുകയും, ബസിനെ മറികടന്ന് പോവുകയും ചെയ്യുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. സ്റ്റോപ് സിഗ്നല്‍ തെളിയിച്ച സ്കൂള്‍ ബസില്‍ നിന്ന് അഞ്ച് മീറ്ററില്‍ കുറയാത്ത അകലത്തില്‍ പിറകെയുള്ള വാഹനങ്ങള്‍ നിര്‍ത്തണമെന്നാണ് നിയമം.
അപകടങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം. എന്നാല്‍ പലരും ഇത് പാലിക്കപ്പെടുന്നില്ല. ഈ നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്. 1000 ദിര്‍ഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുമാണ് നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ. സിഗ്നല്‍ തെളിയിക്കാത്ത സ്കൂള്‍ ബസ്ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും കിട്ടും .
Discussion about this post