മക്ക: ഹജ്ജ് സീസണ് പ്രമാണിച്ച് വെള്ളിയാഴ്ച മുതല്‍ മക്കയില്‍ വിദേശികള്‍ക്ക് വിലക്ക്. മക്ക ഗവര്‍ണറേറ്റാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വര്‍ഷവും ഹജ്ജ് സീസണ് ആരംഭിക്കുമ്പോള്‍ ഏര്‍പ്പെടുത്താറുള്ള വിലക്കാണ് വെള്ളിയാഴ്ച മുതല്‍ പ്രാബലത്തില്‍ വരുന്നത്. ഓഗസ്റ്റ് പതിനൊന്ന് വരെയാണ് വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എല്ലാ വര്‍ഷവും അറബി മാസം ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ്ജ് 10 വരെയാണ് വിദേശികള്‍ക്ക് മക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ബസ്, കാര്‍, ട്രെയിന്‍ എന്നിങ്ങനെ എല്ലാ വാഹനത്തില്‍ വരുന്നവര്‍ക്കും വിലക്ക് ബാധകമാണ്.
അതേസമയം മക്കയില്‍ താമസിക്കുന്ന ഇഖാമ ഉള്ളവര്‍ക്കും ഹജ്ജ് സംബന്ധമായ ജോലികള്‍ക്കായി മക്കയില്‍ വരുന്നവര്‍ക്കും വിലക്ക് ബാധകമല്ല. എന്നാല്‍ മക്കയില്‍ ജോലിയുടെ ആവശ്യാര്‍ത്ഥം എത്തുന്നവര്‍ പ്രത്യേക അനുമതി വാങ്ങിക്കണമെന്നും ഗവര്‍ണറേറ്റ് വ്യക്തമാക്കി.
Discussion about this post