ജിദ്ദ: തങ്ങളുടെ റെസ്റ്റോറന്റില്‍ കഴിക്കാനെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട അമ്പരപ്പില്‍ നിന്നും മുക്തരായിട്ടില്ല ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റും ജീവനക്കാരും. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജിദ്ദ കോര്‍ണിഷ് റസ്റ്റോറന്റിലെത്തിയ വിവിഐപികളെ കണ്ട് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഒരുപോലെ ഞെട്ടുകയായിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്കൊപ്പം ാെരു മുന്നറിയിപ്പും നല്‍കാതെ അപ്രതീക്ഷിതമായി റെസ്റ്റോറന്റിലേക്ക് പ്രവേശിച്ചത്. ഈ അപ്രതീക്ഷിത സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സാധാരണയായി വിശിഷ്ടാതിഥികള്‍ക്ക് രാജകൊട്ടാരത്തില്‍ നല്കുന്ന വിരുന്ന് ഒഴിവാക്കിയാണ് റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാനും മൈക് പോംപിയോയും തീരുമാനിച്ചത്. ഇതിനിടെ റെസ്റ്റോറന്റില്‍ വെച്ച് കീരീടാവകാശിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞിനേയും അദ്ദേഹം ഒപ്പം കൂട്ടി സെല്‍ഫിയെടുത്തു നിരാശനാക്കാതെ മടക്കി.
Discussion about this post