ദമാം: സൗദിയില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് ഫോറം സൗദി അറേബ്യയുടെ ആഭിമുഖ്യത്തിലാണ് അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്. ദമ്മാമില്‍ നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുത്തു.
ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി ക്ഷേമ കാര്യ വിഭാഗം കോണ്‍സുലര്‍ ദേശ് ബന്ധു ഭാട്ടി ആണ് ചടങ്ങിലെ മുഖ്യാഥിതി. യോഗ സെമിനാര്‍, കുട്ടികളുടെ യോഗാഭ്യാസവും ചടങ്ങില്‍ നടന്നു. പരിപാടിക്ക് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ ഓവര്‍സീസ് ഫോറം പ്രസിഡണ്ട് പ്രസാദ് ഓച്ചിറ, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് അബ്ദുള്ള മഞ്ചേരി, ശശിധരന് എന്നിവരാണ്.
സൗദിയില്‍ അറബ് യോഗ ഫൗണ്ടേഷന് പ്രത്യേക പരിഗണന നല്‍കുന്നതായി ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത സ്വദേശിയും യോഗ പരിശീലകയുമായ ഹവാ അല്‍ ദാവൂദ് പറഞ്ഞു.
Discussion about this post