ദുബായ്: സ്വവര്‍ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ദുബായിയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഫിലിപ്പീനോ സ്വദേശിയെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദുബായിയിലെ ഒരു കെട്ടിടത്തിന്റെ പടിക്കെട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇരുവരെയും സെക്യൂരിറ്റിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
അല്‍ഖൈല്‍ ഗേറ്റില്‍വെച്ചാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. നാലാം നിലയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതെന്ന് സുരക്ഷ ഉദ്യോഗസ്ഥന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അറസ്റ്റിലായ ഒരാള്‍ക്കെതിരെ വേശ്യാവൃത്തിക്കും മറ്റൊരാള്‍ക്കെതിരെ അവിഹിത ബന്ധത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ 47കാരനായ ഫിലിപ്പീനോ സ്വദേശി വേശ്യവൃത്തി ചെയ്യുന്നയാളാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 27കാരനായ മരപ്പണിക്കാരനാണ് അറസ്റ്റിലായ ഇന്ത്യക്കാരന്‍. ഫിലിപ്പീന്‍കാരനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഇയാളും പോലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ചയാണ് കോടതി ഇവരുടെ കേസ് പരിഗണിച്ചത്. ജൂലൈ ഏഴിനാണ് കോടതി ഈ കേസിന്റെ വിധി പറയുന്നത്. അതുവരെ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Discussion about this post