ഭൂമിയിലെ ഏറ്റവും ചൂടുള്ള രാജ്യമായി കുവൈറ്റ്; ചൂടിന്റെ കാര്യത്തില്‍ നേടിയത് ഒന്നാം സ്ഥാനം!

ലോക കാലാവസ്ഥ സംഘടന തയ്യാറാക്കിയ പട്ടികയിലാണ് കുവൈറ്റ് ഒന്നാം സ്ഥാനം നേടിയതും പാകിസ്താന്‍ രണ്ടാം സ്ഥാനത്തും ആയതും.

ന്യൂയോര്‍ക്ക്: ഭൂമിയിലെ ഏറ്റവും ചൂടേറിയ രാജ്യമായി കുവൈറ്റ്. ചൂടിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് കുവൈറ്റ് സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ പാകിസ്താനുമുണ്ട്. ലോക കാലാവസ്ഥ സംഘടന തയ്യാറാക്കിയ പട്ടികയിലാണ് കുവൈറ്റ് ഒന്നാം സ്ഥാനം നേടിയതും പാകിസ്താന്‍ രണ്ടാം സ്ഥാനത്ത് ആയതും.

2016 ജൂലൈ ഒന്നിന് കുവൈറ്റിലെ മിട്രിബായില്‍ 129 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു രേഖപ്പെടുത്തിയത്. പാകിസ്താനിലെ തര്‍ബറ്റില്‍ 2017 മെയ് 28ന് 128.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രണ്ട് വര്‍ഷത്തോളം നടത്തിയ പഠനത്തിന് ശേഷമാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവിട്ടത്.

അതേസമയം കുവൈറ്റില്‍ ഇപ്പോഴും കഠിനമായ ചൂട് തുടരുകയാണ്. സൂര്യാഘാതമേറ്റ് കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. പകല്‍സമയങ്ങളില്‍ പുറംപണി ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് തുടരുകയാണ്. കുവൈറ്റ് കഴിഞ്ഞാല്‍ സൗദിയിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത്.

Exit mobile version