വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജര്‍ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍. അമേരിക്കയില്‍ വീടിനുള്ളിലാണ് നാലംഗ കുടുംബത്തെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖര്‍ സുങ്കാര(44), ലാവണ്യ സുങ്കാര(41), പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് ഡെസ് മോയിന്‍സിലെ വീടിനുള്ളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന അതിഥികളാണ് മൃതദേഹങ്ങള്‍ കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും.
കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തുരുതുരെ വെടിയേറ്റതിന്റെ നിരവധി പാടുകള്‍ മൃതദേഹങ്ങളിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുന്നതായി വെസ്റ്റ് ഡെസ് മോയിന്‍സ് പോലീസ് അധികൃതര്‍ അറിയിച്ചു.