അബുദാബി: മൂന്നാംനിലയില്‍ നിന്ന് വീണ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍. ഇന്ത്യക്കാരിയായ സാഫാ എന്ന പെണ്‍കുട്ടിയാണ് കളിക്കുന്നതിനിടെ വീണത്.
ബാല്‍ക്കണിയില്‍ നിന്ന് വീണ കുട്ടിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നില ഇപ്പോള്‍ ഗുരുതരമാണ്. കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് നോക്കുന്നതിനിടെയായിരുന്നു അപകടം.
ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് ഉള്ളിലായിരുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊട്ടലുകള്‍ ഉണ്ടെന്ന് അല്‍ ഖ്വാസിമി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു.
Discussion about this post