ദുബായ്: ദുബായിയില്‍ റംസാന് കാലത്തോടനുബന്ധിച്ച് തിരക്കേറിയ പാതയോരങ്ങളില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കി വിവിധ മലയാളി സംഘടനകള്‍ രംഗത്ത്. തിരക്കിട്ട യാത്രകള്‍ ഒഴിവാക്കാന്‍ ദുബായി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നോമ്പുതുറ വിഭവങ്ങളടങ്ങുന്ന കിറ്റുമായി വിവിധ മലയാളി സംഘടനകളാണ് തെരുവിലേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മലയാളിയുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാര്‍മസി ദുബായിലെ പ്രധാന നിരത്തുകളില്‍ ഇഫ്താര്‍ കിറ്റുകളുമായി എത്തി യാത്രകാര്‍ക്ക് ആശ്വാസമാവുകയാണ്.
Discussion about this post