കുവൈറ്റ്: കുവൈറ്റില്‍ ചരക്കുമായി പോയ ബോട്ട് കടലില്‍ മുങ്ങി. കുവൈറ്റിലെ റാല്‍ അല്‍ സാല്‍മിയ തീരത്തിനടുത്ത് ഇറാനില്‍ നിന്നുള്ള ചരക്ക് ബോട്ടാണ് അപടകത്തില്‍പെട്ടത്.
3,000 ചാക്ക് കാലിത്തീറ്റയാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവ വെള്ളത്തില്‍ കലര്‍ന്നാല്‍ അത് മാലിന്യപ്രശ്‌നത്തിന് വഴിവെക്കും, അതിനാല്‍ അവ കടലില്‍ പകര്‍ന്ന് മാലിന്യം പെരുകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തതായും കടലിലെ പരിസ്ഥിതി മാലിന്യങ്ങളും കപ്പല്‍ചാലിലെ അപകടാവസ്ഥയുമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നു കുവൈറ്റ് ഡൈവിങ് ടീം മേധാവി വലീദ് അല്‍ ഫാദില്‍ അറിയിച്ചു,
Discussion about this post