കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങി; ശ്വാസം കിട്ടാതെ അഞ്ചു വയസുകാരനു ദാരുണാന്ത്യം

വാഹനം നിര്‍ത്തിയിടുമ്പോള്‍ അകത്ത് ആരും ഇല്ലെന്നും ഉറപ്പുവരുത്തണമെന്ന് അല്‍ഐന്‍ പോലീസ് ഡയറക്ടര്‍ കേണല്‍ മുബാറക് സെയ്ഫ് അല്‍ സബൂസി അറിയിച്ചു

അല്‍ഐന്‍: യുഎഇയില്‍ കാറിനുള്ളില്‍ കുടുങ്ങി അഞ്ച് വയസുകാരന്‍ ശ്വാസംമുട്ടി മരിച്ചു. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍ വാതില്‍ വഴി ഉള്ളില്‍ കടന്നു. തുടര്‍ന്ന് കാര്‍ ലോക്ക് ആയി.

അതേസമയം മണിക്കൂറുകളോളം കാര്‍ വോയിലത്ത് കിടന്നതിനാല്‍ ചൂട് കൂടി കുട്ടിക്ക് ശ്വാസം കിട്ടാതെ അസ്ഥയിലെത്തുകയായിരുന്നു. ഏറേ നേരമായി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കാറിനകത്തു കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഈ സാഹചര്യത്തില്‍ വാഹനം നിര്‍ത്തിയിടുമ്പോള്‍ അകത്ത് ആരും ഇല്ലെന്നും ഉറപ്പുവരുത്തണമെന്ന് അല്‍ഐന്‍ പോലീസ് ഡയറക്ടര്‍ കേണല്‍ മുബാറക് സെയ്ഫ് അല്‍ സബൂസി അറിയിച്ചു. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷിതാക്കളും മുതിര്‍ന്നവരും ജാഗ്രത പാലിക്കണമന്നും പോലീസ് വ്യക്തമാക്കി.

Exit mobile version