ദുബായ്: ഗള്‍ഫ് വിമാനത്താവളങ്ങളില്‍ വരും ദിവസങ്ങളില്‍ വന്‍ തിരക്കേറുമെന്ന് മുന്നറിയിപ്പ്. പെരുന്നാള്‍ അവധിയായതിനാലാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയത്. മേയ് 31 വെള്ളിയാഴ്ച മുതല്‍ ദുബായ് വിമാനത്താവളത്തില്‍ തിരക്കേറുമെന്നാണ് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നത്.
എന്നാല്‍ യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ രണ്ട് മുതല്‍ ഒന്‍പത് വരെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിമാമത്താവളങ്ങളില് വന്‍ തിരക്കേറുന്നതെന്ന് അറിയിച്ചു. അതേസമയം
ദുബായ് വിമാനത്താവളത്തിന്റെ പരിസരത്തെ പ്രധാന റോഡുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും റോഡുകളില്‍ തിരക്കേറാന്‍ സാധ്യതയുള്ളതിനാലും യാത്രക്കാര്‍ നേരത്തെ വിമാനത്തവളത്തില്‍ എത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാക്കണമെന്നാണ് എമിറേറ്റ്സിന്റെ അറിയിച്ചു.