മരിച്ചെന്നു കരുതിയ ഇന്ത്യന്‍ യുവാവിനെ മാസങ്ങള്‍ക്ക് ശേഷം അബുദാബി ജയിലില്‍ കണ്ടെത്തി

ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശി വാസി അഹമ്മാദാണ് അബുദാബി ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് വാസി അഹമ്മദ് ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തിയത്

ന്യൂ ഡല്‍ഹി: അബുദാബിയില്‍ മരിച്ചെന്ന് കരുതിയ ഇന്ത്യന്‍ യുവാവ് ജയിലില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശി വാസി അഹമ്മാദാണ് അബുദാബി ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് വാസി അഹമ്മദ് ടൂറിസ്റ്റ് വിസയില്‍ യുഎഇയില്‍ എത്തിയത്.

യുഎഇയില്‍ ജോലി ലഭിക്കാനായി 80,000 രൂപ വാസി ഏജന്റിന് നല്‍കിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ എത്തിയ വാസി അനധികൃതമായാണ് യുഎഇയില്‍ താമസിച്ചിരുന്നത്. അതേസമയം അനധികൃതമായി താമസിച്ചതിന് വാസിക്ക് ഒരുലക്ഷത്തിലധികം രൂപ പിഴ ചുമത്തിയിരുന്നു.

ഈ തുക അടയ്ക്കാന്‍ പുതിയ തൊഴിലുടമ തയ്യാറാകാത്തതിനെ തുടര്‍ന്ന് വാസി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എന്നാല്‍ എംബസി ഇയാളെ പോലിസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് ജയിലിലേക്ക് അയക്കുകയുമായിരുന്നു.

അതേസമയം ഇയാളെ കുറിച്ച് കഴിഞ്ഞ മൂന്ന് മാസമായി ഒരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് കരുതിയെങ്കിലും ദുബായ് ജയിലില്‍ ഉള്ളതായി വിവരം ലഭിക്കുകയായിരുന്നു. വാസിയുടെ ബന്ധുക്കള്‍ കുവൈറ്റിലുള്ള വാസിയുടെ സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജയിലിലാണെന്ന് കണ്ടെത്തിയത്.

Exit mobile version