ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യകാരി ആത്മഹത്യ ചെയ്തു. കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. അജ്മാനിലെ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന 32കാരി ഷാര്‍ജയില്‍ അല്‍ ഗാഫിയയിലുള്ള വീട്ടില്‍ വെച്ചാണ് ആത്മഹത്യ ചെയ്തത്.
ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുണി ഉപയോഗിച്ച് കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രമാണ് ഇവര്‍ യുഎഇയില്‍ തന്നെയുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്തത്. ചിത്രങ്ങള്‍ ലഭിച്ച ഉടനെ സുഹൃത്ത് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദര്‍, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥര്‍, പോലീസ് പട്രോള്‍, ആംബുലന്‍സ് സ്ഥലത്തെത്തി.
വാതില്‍ പെളിച്ച് അകത്ത് കടന്ന പോലീസ് സംഘം യുവതിയെ ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി ആശുപത്രിയില്‍ എത്തി മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയെ കുറിച്ച് വിവരങ്ങള്‍ അറിയുവാന്‍ പോലീസ് സുഹൃത്തിനെ ചോദ്യം ചെയ്തു.
വിവാഹമോചിതയായ അധ്യാപികയും തന്റെ മുന്‍ ഭര്‍ത്താവും തമ്മില്‍ ഇന്ത്യയിലുള്ള തങ്ങളുടെ മക്കളുടെ സംരക്ഷണത്തെച്ചൊല്ലി തര്‍ക്കം നിലനിന്നതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവദിവസം ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അറിയിച്ചെന്നും പറഞ്ഞു.
സുഹൃത്ത് സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും റംസാനിലെ രാത്രി നമസ്‌കാരത്തിന് ശേഷം നേരിട്ട് കാണാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രം വാട്‌സ്ആപില്‍ ലഭിക്കുകയായിരുന്നെന്ന് സുഹൃത്ത് പറഞ്ഞു.