അമിതവേഗത്തില്‍ കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി; കുവൈറ്റില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാര്‍ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. അമിതവേഗത്തിലെത്തിയ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കുവൈറ്റ് ക്ലബ് റോഡിലാണ് വാഹനപകടം ഉണ്ടായതത്.

അപകടത്തില്‍ അഞ്ച് കുവൈറ്റ് സ്വദേശികളും മൂന്ന് സൗദി സ്വദേശികളുമാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തെ കുറിച്ച് കുവൈറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version