റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ പ്രവാസിയെ വാഹനത്തില്‍ മയക്കുമരുന്ന് വെച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. പ്രവാസിയെ പ്രതിയാക്കി അറസ്റ്റ് ചെയ്യാനും നാടുകടത്താനും വിസ റദ്ദാക്കാന്‍ വേണ്ടിയായിരുന്നു ഈ പതദ്ധി. സംഭവത്തില്‍ ഇയാളുടെ
തൊഴിലുടമയും ഭര്‍ത്താവും ഇവരുടെ ഒരു ബന്ധുവുമാണ് അറസ്റ്റിലായത്. മയക്കുമരുന്നിന് അടിമയായ മറ്റൊരാളെ ഉപയോഗിച്ചായിരുന്നു പ്രവാസിയെ അറസ്റ്റ് ചെയ്യാന്‍ പതദ്ധിയിട്ടിരുന്നത്.
താന്‍ പ്രവാസിയുടെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് സമ്മതിച്ച പ്രധാനപ്രതി എന്നാല്‍ അത് സ്വബോധത്തോടെ ചെയ്തതല്ലെന്ന് വാദിച്ചു. തന്നോട് ആരും ആവശ്യപ്പെട്ടിട്ടല്ല മയക്കുമരുന്ന് ഒളിപ്പിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
പ്രതിയുടെ മൊഴി കണക്കിലെടുത്ത് തൊഴിലുടമയെയും ബന്ധുവിനെയും കുറ്റവിമുക്തരാക്കണമെന്ന് ഇവരുടെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് പ്രോസിക്യൂഷന് മുന്‍പാകെ കുറ്റം സമ്മതിച്ചു. കേസ് മെയ് 29ലേക്ക് കോടതി മാറ്റി വെച്ചു.
Discussion about this post