അജ്മാന്: അജ്മാനില്‍ സംശയരോഗത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. കാമുകിക്ക് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് 28 വയസ്സുള്ള അറബ് യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്. സംഭവത്തില്‍ 34 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. അജ്മാനില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് പ്രതി.
കഴിഞ്ഞ മൂന്നു വര്‍ഷമായി അറബ് യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി യുവതിയുടെസ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ മാറ്റം കണ്ടുതുടങ്ങി. തുടര്‍ന്ന് പ്രതിക്ക് സംശയം തോന്നുകയായിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി കമ്പനിയിലെ 43 വയസ്സുള്ള മറ്റൊരു വ്യക്തിയുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചു.
തുടര്‍ന്ന് ജോലി സ്ഥലത്ത് എത്തി 43കാരനെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ശേഷം യുവതിയുടെ അടുത്തേയ്ക്ക് പോവുകയും ക്രൂരമായി കുത്തി കൊല്ലുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതി അല്‍ മദീന പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി കാമുകിയെയും തന്റെ സഹപ്രവര്‍ത്തകനെയും കൊന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍
സഹപ്രവര്ത്തകന് അതീവഗുരുതര നിലയിലാണ്. അജ്മാന് പോലീസ് ഡയറക്ടര്‍ ഓഫ് സിഐഡി ലഫ് കേണല്‍ അഹമ്മദ് സയീദ് അല്‍ നുമൈമി പറഞ്ഞു.
Discussion about this post