ദുബായ്: യുഎഇ ദേശീയ പുരസ്‌കാരമായ അല്‍വതാനി അല്‍ ഇമറാത്ത് അവാര്‍ഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു. യുഎഇയുടെ ദേശീയ താത്പര്യങ്ങള്‍ക്കും രാജ്യം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലുലു ഗ്രൂപ്പ് നല്‍കിയ സേവനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫലി യുഎഇയുടെ അല്‍വതാനി അല്‍ ഇമറാത്ത് പുരസ്‌കാരം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്കൂമില്‍ നിന്നും ഏറ്റുവാങ്ങി.