ദോഹ: ചീറിപായുന്ന ആംബുലന്‍സുകളെ പിന്തുടരുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ഇത് ഗതാഗത നിയമലംഘനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
പലപ്പോഴും ട്രാഫിക്ക് ബ്ലോക്കില്‍പ്പെടുമ്പോഴാണ് ഡ്രൈവര്‍മാര്‍ ആംബുലന്‍സിന് പിന്നിലുള്ള വഴികള്‍ തെരഞ്ഞെടുക്കുന്നത്. സ്വന്തം സുരക്ഷയും മറ്റു യാത്രക്കാരുടെ സുരക്ഷയും ഇത്തരക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഇത് ഗതാഗതനിയമ ലംഘനം മാത്രമല്ല അപകടങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ അറിയിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ ആഭ്യന്തരമന്ത്രാലയം വേറിട്ട നിയമങ്ങള്‍ നടപ്പിലാക്കാറുണ്ട്. എന്നാല്‍ ഇത്തരം ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് പരിഷ്‌കൃതസമൂഹത്തിന്റെ രീതി.
നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ സംവിധാനമുള്ള പട്രോള്‍ വാഹനങ്ങള്‍ നിരത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്. സ്പീഡ് ക്യാമറകള്‍ ഇല്ലാത്ത റോഡുകളിലാണ് പട്രോള്‍ വാഹനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്കും പൊതുഗതാഗത ഡയറക്ടറേറ്റിനെ അറിയിക്കാനാകും.
Discussion about this post