മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് നൈല ഉഷ. പിന്നീട് ഒരുപാട് ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടിയിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നൈല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നൈല പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.
ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ ലഭിച്ച അതുല്യ അവസരത്തിന്റെ ചിത്രമാണ് നൈല ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘യുഎഇയില്‍ താമസിച്ചിട്ടുള്ള ഏതൊരാളോടും ചോദിക്കൂ, ശൈഖ് മുഹമ്മദിനെ സന്ദര്‍ശിക്കണമെന്നത് അവരുടെ ഒരു സ്വപ്നമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. 15 വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് എനിക്ക് ആ അവസരം ലഭിച്ചത്’ – നൈല ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന ഇഫ്താറിനിടെയാണ് ദുബായ് ഭരണാധികാരിയെ കാണാനും സംസാരിക്കാനും നൈല ഉഷയ്ക്ക് അവസരം ലഭിച്ചത്. അദ്ദേഹത്തെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്. ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കും ശൈഖ് മുഹമ്മദിന് നന്ദി അറിയിക്കുന്നു. ശൈഖ് മുഹമ്മദിനൊപ്പമുള്ള ഇഫ്താറില്‍ പങ്കെടുക്കാന്‍ സഹായിച്ചതിന് ദുബായ് മീഡിയ ഓഫീസിനും നൈല ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചു. ദുബായില്‍ റേഡിയോ ജോക്കിയായിരുന്നു നൈല ഉഷ. ലൂസിഫറാണ് നൈലയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ആണ് നൈലയുടെ അടുത്ത ചിത്രം.
Discussion about this post