മസ്‌കറ്റ്: സീനിയര്‍ മാനേജ്‌മെന്റ് തസ്തികകകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കാനൊരുങ്ങി ഒമാന്‍. സ്വദേശിവത്കരണം രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാന്‍പവര്‍ മന്ത്രാലയം വിസ നിരോധനം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. മാനേജര്‍ അല്ലെങ്കില്‍ ഡയറക്ടര്‍ പദവികളിലുള്ള തസ്തികളിലാണ് ഇപ്പോള്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍, ഹ്യൂമന്‍ റിസോഴ്‌സസസ് ഡയറക്ടര്‍, പേഴ്‌സണല്‍ ഡയറക്ടര്‍, ട്രെയിനിങ് ഡയറക്ടര്‍, ഫോളോഅപ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, അസിസ്റ്റന്റ് മാനേജര്‍, എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് ക്ലറിക്കല്‍ തസ്‌കികള്‍ തുടങ്ങിയവയിലേക്കൊന്നും പ്രവാസികളെ നിയമിക്കണ്ടെന്നാണ് ഒമാന്‍ മന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നുന്ന പ്രവാസികളുടെ വിസ പുതുക്കി നല്‍കില്ല. 2019 മാര്‍ച്ചിലെ ഔദ്യോഗിക കണക്ക് പ്രകാരം ഒമാനില്‍ മാനേജര്‍, ഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ 37,299 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ട്.
മുന്‍ വര്‍ഷത്തേക്കാള്‍ 1.4 ശതമാനം കൂടുതലാണിത്. എന്നാല്‍ പുതിയ തീരുമാനത്തോടെ എല്ലാവരുടേയും ജോലികള്‍ നഷ്ടമാവില്ലെന്നും പ്രത്യേക വിഭാഗങ്ങളിലെ മാനേജര്‍മാരെയാണ് ഒഴിവാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post