അബുദാബി: അബുദാബിയില്‍ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഷ്യന്‍ യുവാവിന് ശിക്ഷ.
യുവതിയെ കത്തി ഉപയോഗിച്ച് കൊല്പപെടുത്തിയതിനാണ് അബുദാബി കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. യുവതി പ്രതിയുമായി മൂന്നു വര്‍ഷത്തിലധികമായി അടുപ്പത്തിലായിരുന്നു.
എന്നാല്‍ പെട്ടെന്നൊരു ദിവസം യുവതി ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയും മറ്റൊരാളുമായി അടുപ്പത്തിലാകുകയും ചെയ്തതാണ് കൊലയിലേക്ക് നയിച്ചത്. അബുദാബി പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പ്രതി യുവതിയെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിരുന്നു.
Discussion about this post