അബുദാബി: കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം(ഏകദേശം 28.25 കോടി) നേടിയ പ്രവാസി മലയാളിയായ ഷോജിതിനെ അന്വേഷിച്ച് നടക്കുകയായിരുന്നു നഗരം. ഇപ്പോള്‍ ആ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. കോടികള്‍ സമ്മാനം തേടിയെത്തിയ ഷോജിതിനെ പലവട്ടമാണ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയത്. എന്നാല്‍ അവയെല്ലാം വിഫലമായി.
എന്നാല്‍ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇപ്പോള്‍ ആ അന്വേഷണങ്ങള്‍ക്കെല്ലാം തിരശീല വീണിരിക്കുകയാണ്. അയാളുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് അധികൃതര്‍ വിവരം അറിയിച്ചതും, സമ്മാനം കൈമാറിയതും. കെഎസ് ഷോജിതും സഹപ്രവര്‍ത്തകരായ 10 പേരും കൂടി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ഷോജിത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ച അധികൃതര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവം ഇപ്പോള്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.
ഏഴു വര്‍ഷമായി ഷാര്‍ജ വൈറ്റ് അലൂമിനിയം കമ്പനിയില്‍ സെയില്‍സ്മാനായ ഷോജിത് കമ്പനി ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ആവശ്യത്തിന് ഇറ്റലിയില്‍ ആയിരുന്നതിനാലാണു സമ്മാനവിവരം അറിയാതിരുന്നത്. അലൂമിനിയം കമ്പനിയിലെ ജോലിക്കു പുറമെ ഷാര്‍ജയില്‍ സ്വന്തമായി ഹോട്ടലും നടത്തുന്നുണ്ട് ഷോജിത്.