അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളിയെ. 28 കോടി (15,000,000 ദിര്‍ഹം) രൂപയാണ് കെഎസ് ഷോജിതിന് ലഭ്യമായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പില്‍ ഷോജിത് എടുത്ത 030510 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.
കഴിഞ്ഞ ദിവസത്തെ മൂല്യപ്രകാരം ആകെ 282,442,874 രൂപയാണ് ഷോജിതിന് ലഭിക്കുക. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇതോടനുബന്ധിച്ചു നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ഭൂരിഭാഗം സമ്മാനവും സ്വന്തമാക്കിയത് മലയാളികള്‍ തന്നെയായിരുന്നു.
സൂസമ്മ വെളുത്തേടത്ത് പറമ്പില്‍ ജോണ്‍ (ഒരു ലക്ഷം ദിര്‍ഹം), ബിന്ദു ലാലി (90,000 ദിര്‍ഹം ), റോഷിമ വിനോദ് കുമാര്‍ (70,000 ദിര്‍ഹം), നെല്ലിശ്ശേരി വരീദ് ജോയ് (50,000ദിര്‍ഹം), ദില്‍ഷാദ് റഹീം (30,000 ദിര്‍ഹം), ഹാരിഷ് കുഞ്ഞിത്താന്‍ മാളിയേക്കല്‍ ഉമര്‍ (20,000 ദിര്‍ഹം), മിറാഷ് മൂക്കോളിയില്‍ (10,000 ദിര്‍ഹം), റിജോ ജോസഫ് (10,000) എന്നിവര്‍ക്കും പാകിസ്താനിയായ ആന്റണി റാഫേല്‍ റൈക്കീലി (20,000 ദിര്‍ഹം) നും സമ്മാനം ലഭിച്ചു.