ദുബായ്: ദുബായിയില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ. 29കാരനായ ഇന്ത്യന്‍ പൗരനാണ് ദുബായ് കോടതി മൂന്ന് വര്‍ഷം ശിക്ഷ വിധിച്ചത്. സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 8,73,000 ദിര്‍ഹം (1.6 കോടിയിലധികം ഇന്ത്യന്‍ രൂപ) മാണ് ഇയാള്‍ തട്ടിയെടുത്തത്.
സ്ത്രീയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇന്ത്യക്കാരന്‍ പണം തട്ടിയത്. ഇതിന് പുറമേ വ്യാജ രേഖയുണ്ടാക്കി ബാങ്കില്‍ സമര്‍പ്പിച്ചും അക്കൗണ്ടില്‍ നിന്ന് വലിയ തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് ഇയാള്‍ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.
സ്ത്രീയുടെ അക്കൗണ്ട് ഉപയോഗിക്കുന്നതിന് സ്ത്രീ തന്നെ ചുമതലപ്പെടുത്തിയതായുള്ള വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി രേഖയുണ്ടാക്കി ബാങ്കില്‍ നല്‍കിയും പണം പിന്‍വലിച്ചു. വ്യാജ ഒപ്പിട്ടാണ് ഇവ ബാങ്കില്‍ നല്‍കിയത്.
അതേസമയം അക്കൗണ്ടില്‍ നിന്ന് വന്‍ തുട നഷ്ടമായത് ശ്രദ്ധയില്‍ പെട്ട സ്ത്രീ പരാതിയുമായി അധികൃതരെ സമീപിക്കുകയായിരുന്നു. പണം തട്ടിയതിന് പുറമേ വ്യാജ രേഖ ചമയ്ക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post