ദുബായ്: യുഎഇയില്‍ അമ്മമാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി രംഗത്ത്. കുട്ടികള്‍ക്ക് വാക്സിനും മുലപ്പാലും നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കാനാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശം. യുഎഇ നിയമപ്രകാരം അത് കുട്ടികളുടെ അവകാശമായാണെന്നും ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അറിയിച്ചു. കുട്ടികള്‍ക്ക് കൃത്യമായി വാക്സിനുകള്‍ നല്‍കാത്തതും
മുലയൂട്ടാതിരിക്കുകയും ചെയ്യുന്നത് രക്ഷിതാക്കളുടെ അശ്രദ്ധയായി കണക്കാക്കുമെന്നും ഡിഎച്ച്എ അധ്യക്ഷ ഡോ ശഹര്ബാന് അബ്ദുല്ല വ്യക്തമാക്കി. കുട്ടികള്‍ക്കെതിരെ ഏതെങ്കിലും രീതിയില്‍ ക്രൂരത ഉണ്ടായാല്‍ അത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടത് സമൂഹത്തിലെ എല്ലാ പൊതു ജനങ്ങളുടെയും കടമയാണെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോരിറ്റിയിലോ ദുബായ് ഫൗണ്ടേഷന് ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രനിലോ അല്ലെങ്കില്‍ ദുബായ് പോലീസിലോ ഇത്തരം കാര്യങ്ങള്‍ അറിയിക്കാന്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതേ പോലെ തന്നെ കുട്ടികളെ കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുകയോ അസുഖങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്യുന്നത് പോലും ശ്രദ്ധയില്‍ പെടുന്നവര്‍ ഇങ്ങനെ അറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിട്ടുണ്ട്.
‘വദീമ നിയമ’പ്രകാരം കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. കുട്ടി ചൂഷണം നേരിടുന്നതായി സംശയമുണ്ടെങ്കില്‍ പോലും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കണം എന്ന് വ്യക്തമാക്കിട്ടുണ്ട്.
Discussion about this post