ദോഹ: ഖത്തറില്‍ റംസാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയമാണ് പ്രഖ്യാപിച്ചത്. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണി വരെയാണ് പ്രവൃത്തി സമയം.
ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിക്കുന്ന ഖത്തര്‍ നിയമകാര്യ മന്ത്രി ഡോ ഇസ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമിയാണ് റംസാനിലെ പ്രവൃത്തി സമയം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ദുബായിലെ സ്‌കൂളുകള്‍ക്കും പ്രവൃത്തി സമയം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടിനും 8.30നും ഇടയ്ക്ക് സ്‌കൂള്‍ പ്രവൃത്തിസമയം ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിനും 1.30നും ഇടയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് പ്രവര്‍ത്തി സമയം ക്രമീകരിച്ചിരിക്കുന്നത്. നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോരിറ്റിയുടെ നിര്‍ദേശപ്രകാരം സ്‌കൂളുകള്‍ക്ക് റംസാനില്‍ പ്രവൃത്തി സമയം പ്രഖ്യാപിച്ചത്.
Discussion about this post