കുവൈത്ത് സിറ്റി: സിവില്‍ സര്‍വ്വീസ് കമ്മീഷന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഉദ്യോഗസ്ഥര്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകള്‍ക്കെതിരായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസി അധ്യാപകരുടെ നിയമനം സിവില്‍ സര്‍വ്വീസ് കമ്മീഷന് നിരാകരിച്ചു.
കുവൈത്തില്‍ കഴിഞ്ഞ കാലങ്ങളിലായി പ്രൊഫഷണലല്ലാത്ത തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതു മൂലമാണ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടു പോലും പല പ്രവാസികളെയും അധ്യാപക ജോലിയില്‍ നിയമിക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന് വിസമ്മതിച്ചത്. മറ്റ് അധ്യാപകരെ നിയമിക്കുന്നതിന് അംഗീകാരം നല്കി സിവില്‍ സര്‍വ്വീസ് കമ്മീഷന് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഒപ്പം അധ്യാപകരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post