ദുബായ്: ദുബായിയില്‍ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരം മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള അല്‍ ബര്‍ഷ റെസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. വിദേശ ദമ്പതികളുടെ മകളാണ് മരിച്ചതെന്ന് ദുബായിയിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഹോദരങ്ങള്‍ സ്കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുന്നതിനിടെയായിരുന്നു അപകടം. കുട്ടിയുടെ പിതാവ് സോഫ്റ്റ്വെയര് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. സംഭവം നടന്ന ദിവസം കുട്ടിയുടെ പിതാവും വീട്ടിലുണ്ടായിരുന്നു.
കുട്ടി ജോലിക്കാരിയുടെ ഒപ്പമുണ്ടാകുമെന്നാണ് പിതാവ് കരുതിയിരുന്നത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ കുട്ടി ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്.
ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഫോറന്‍സിക് മെഡിസിന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Discussion about this post