ദുബായ്: വനിത ഇന്‍സ്പെക്ടറുടെ സഹായത്തോടെ ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയ്ക്ക് സുഖപ്രസവം. ശനിയാഴ്ചയാണ് സംഭവം. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍ വച്ചാണ് യുവതിക്ക് പ്രസവ വേദന ഉണ്ടായത്.
വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്തു ചെയ്യണമെന്നറിയാതെ കാഴ്ചക്കാരായി നിന്നപ്പോഴാണ് വനിത ഇന്‍സ്പെക്ടറായ ഹനാന് ഹുസൈന് മുഹമ്മദ് രക്ഷകയായി എത്തിയത്.
ഹനാന് ഗര്‍ഭിണിയെ ഇന്സ്പെക്ഷന് റൂമിലെത്തിച്ച് പ്രസവത്തിന് സൗകര്യമൊരുക്കി. മാസം തികയാതെ ജനിച്ച കുഞ്ഞ് ശ്വസിക്കുന്നുണ്ടായിരുന്നില്ല. ഉടന്‍ തന്നെ സിപിആര്‍ നല്‍കാനും ഹനാന് മറന്നില്ല. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
ദുബായ് പോലീസിന്റെ എയര്‍പോര്‍ട്ട് സുരക്ഷ വിഭാഗത്തിന്റെ മേധാവി ബ്രിഗേഡിയര്‍ അലി അറ്റിക് ബിന്‍ ഹനാനെ ആദരിച്ചു. ഹനാന്റെ മനുഷ്യത്വപരവും തൊഴില്‍പരവുമായ സമീപനം അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ചതായി അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post