ഖത്തര്‍: സൈബര്‍ലോകത്ത് വൈറലായി ഭാര്യമാരെ എങ്ങനെ തല്ലണമെന്ന് ഭര്ത്താക്കന്മാരെ പഠിപ്പിക്കുന്ന വീഡിയോ. ഖത്തറില്‍ നിന്നുള്ള ഒരു യൂട്യൂബ് വീഡിയോയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
അബിദ് അല്‍ അസീസ് അല്‍ ഖസ്റജ് എന്ന സോഷ്യോളജിസ്റ്റ് ആണ് വീഡിയോ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ പല ഭര്ത്താക്കന്മാര്ക്കുമുള്ള സംശയമാണ് ഭാര്യയെ എങ്ങനെ തല്ലണമെന്നുള്ളത്. ദിവസവും ഭാര്യയെ തല്ലേണ്ട ആവശ്യകത ഇല്ലെന്നും പറയുന്നു.
പക്ഷേ ഒരു വീട്ടില്‍ നേതാവ് എപ്പോഴും ഭര്‍ത്താവായിരിക്കാന്‍ ശ്രദ്ധിക്കണം. ഒരു കമ്പനിയിലെ മാനേജറെ പോലെയായിരിക്കണം ഭര്‍ത്താവ്. ഭാര്യയെ അച്ചടക്കത്തോടെ നിര്‍ത്തണം. എന്നാല്‍ മാത്രമേ കുടുംബം സുഗമമായി മുന്നോട്ട് പോകൂ.
ഇസ്ലാമില്‍ എങ്ങനെയാണ് ഭര്‍ത്താവ് ഭാര്യയെ തല്ലേണ്ടത്? സ്നേഹത്തോടെ ചെറുതായി അടിക്കുക. ഭര്‍ത്താവിന്റെ ആധിപത്യം ഭാര്യ മനസ്സിലാക്കുന്നതിനാണ് ഇത്. ഭാര്യയുടെ ഇരുവശങ്ങളിലുമായി രണ്ട് കൈകള്‍കൊണ്ട് ചെറുതായി അടിക്കണം എന്നാണ് പറയുന്നത്. അല്ലാതെ മുഖത്തും മറ്റ് ശരീരഭാഗത്തും ഉപദ്രവം ഏല്‍പ്പിക്കരുതെന്നും പറയുന്നു.
ഭര്‍ത്താവിന്റെ ശക്തിയും ബലവും ഭാര്യ മനസിലാക്കണമെന്നും ഇതിന് വേണ്ടിയാണ് ഭാര്യയെ തല്ലുന്നതെന്നും കുടുംബത്തില്‍ ഭര്‍ത്താവിനുള്ള മേല്‍ക്കോയ്മ ഭാര്യയ്ക്കു മുന്നില്‍ പ്രകടിപ്പിക്കണമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. വീഡിയോയുടെ ഉള്ളടക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്.
ഏകദേശം അറുപത് ലക്ഷത്തോളം പേരാണ് ഇതുവരെ വീഡിയോ കണ്ടിട്ടുള്ളത്. നാലായിരത്തോളം പേര് വീഡിയോ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്.
Discussion about this post