ഷാര്‍ജ: പുസ്തകങ്ങള്‍ സ്വന്തമാക്കാനും എഴുത്തുകാരെ നേരിട്ടു കാണാനുമായി പതിനായിരങ്ങളാണ് ആദ്യ ദിനങ്ങളില്‍ ഷാര്‍ജ എക്സ്പോ സെന്ററിലേക്ക് ഒഴുകിയെത്തിയത്. 11 ദിവസമാണ് ഷാര്‍ജ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് മേളയുടെ ഭാഗമാകാന്‍ എത്തുന്നത്.
രാജ്യന്തര പുസ്തകോത്സവത്തില്‍, ഓരോ വര്‍ഷം കഴിയുന്തോറും പുസ്തകങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. അതോടൊപ്പം മലയാളികളടക്കമുളള സന്ദര്‍കരുടെ എണ്ണവും വര്‍ധിക്കുന്നു. കലാ, സാംസ്കാരിക, ശാസ്ത്ര, വിനോദ പരിപാടികളാണ് മേളയുടെ മറ്റൊരു ആകര്‍ഷണം.
ലോക പുസ്തകങ്ങള്‍ പരിചയപ്പെടുന്നതോടൊപ്പം എഴുത്തുകാരെയും സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും നേരിട്ടു പരിചയപ്പെടാനുള്ള വേദികൂടിയാണ് പ്രവാസികള്‍ക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം.
Discussion about this post