മസ്‌കറ്റ്: ഏറെ നാശം വിതയ്ക്കുമെന്ന് കരുതിയിരുന്ന അറബിക്കടലില്‍ രൂപപ്പെട്ട ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്. ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച വൈകീട്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സലാല തീരത്ത് നിന്നും 940 കിലോമീറ്റര്‍ അകലയാണ് ചുഴലിക്കാറ്റുള്ളത്.
മണിക്കൂറില്‍ 35 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ചയോടെ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ ലുബാന്‍ ചുഴലക്കാറ്റ് അടിച്ചുവീശിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കടലില്‍ തിരമാല ഉയരാനും കരയില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തിലാകും തിരമാല. അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
Discussion about this post