ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഒന്‍പത് വയസ്സുകാരി എലിസയ്ക്ക്! അമ്പരന്ന് കുടുംബം

മകളുടെ ഭാഗ്യ നമ്പറായ ഒന്‍പതു വരുന്ന 0333 എന്ന ടിക്കറ്റ് നമ്പര്‍ എലിസയുടെ പിതാവാണ് തെരഞ്ഞെടുത്തത്.

ദുബായ്: ഇക്കുറി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം തേടിയെത്തിയത് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ഒന്‍പത് വയസുകാരി എലിസയ്ക്കാണ്. മുംബൈയില്‍ നിന്നുള്ള എലിസക്ക് പത്ത് ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 36 ലക്ഷം ദിര്‍ഹം)ലഭ്യമായത്.

മകളുടെ ഭാഗ്യ നമ്പറായ ഒന്‍പതു വരുന്ന 0333 എന്ന ടിക്കറ്റ് നമ്പര്‍ എലിസയുടെ പിതാവാണ് തെരഞ്ഞെടുത്തത്. 19 വര്‍ഷമായി എലിസയുടെ മാതാപിതാക്കള്‍ ദുബായിയിലെ താമസക്കാരാണ്. പലപ്പോഴും ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് മകളിലൂടെയാണ്. ഇത് ആദ്യമായാണ് ഇവരെ ഭാഗ്യം കടാക്ഷിക്കുന്നത്. കോടികള്‍ തേടിയെത്തിയത്തിന്റെ അമ്പരപ്പിലാണ് കുടുംബം.

എലിസയുടെ കാര്യത്തില്‍ ഇത് ആദ്യമായിട്ടില്ല സമ്മാനം ലഭിക്കുന്നത്. ആറ് വര്‍ഷം മുന്‍പ് ഡ്യൂട്ടി ഫ്രീയുടെ 2,68,000 യുഎസ് ഡോളര്‍ വിലയുള്ള ആഡംബര വാഹനം എലിസക്ക് സമ്മാനമായി കിട്ടിയിരുന്നു. 1999-ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയതിന് ശേഷം ജാക്ക്പോട്ട് സമ്മാനം ലഭിക്കുന്ന 140-ാമത് ഇന്ത്യന്‍ പ്രവാസിയാണ് എലിസ.

Exit mobile version