ദുബായ്: മാനവ സ്നേഹവും ഐക്യവും ഉയര്‍ത്തിപ്പിടിച്ച് ദുബായ് മെട്രോ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്ക് ഗിന്നസ് റെക്കോര്‍ഡ്. 96 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് വ്യാഴാഴ്ച്ച ദുബായ്
മെട്രോയില്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്.
ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്ന മനുഷ്യച്ചങ്ങലയെന്ന റെക്കോര്‍ഡാണ് ദുബായ് സ്വന്തമാക്കിയത്. വ്യാഴാഴ്ച്ച പൊതുഗതാഗത ദിനത്തോടനുബന്ധിച്ചാണ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മെട്രോയില്‍ യാത്രക്കാരെ അണിനിരത്തിയത്. യുഎഇ സഹിഷ്ണുതകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്, ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തയര്‍ എന്നിവര്‍ ചേര്‍ന്ന് ഗിന്നസ് അധികൃതരില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
2013ല്‍ 75 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അണിനിരന്ന് നോര്‍വെയില്‍ നടന്ന മനുഷ്യച്ചങ്ങലയ്ക്കായിരുന്നു ഇതുവരെ ലോകറെക്കോര്‍ഡ്.
Discussion about this post