സൗദി: റംസാന് മുന്നോടിയായി ഈന്തപ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ സൗദി ഒരുങ്ങി. രാജ്യം നടത്തിവരുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്. കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിനു കീഴില്‍ ഈ വര്‍ഷം 6500 ടണ്‍ ഈന്തപ്പഴം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇവയില്‍ 4000 ടണ്‍ ഈന്തപ്പഴം ലോക ഭക്ഷ്യ സുരക്ഷ പദ്ധതിക്കു കീഴില്‍ 14 രാഷ്ട്രങ്ങളില്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാക്കി 2500 ടണ്‍ ഈന്തപ്പഴം 29 രാഷ്ട്രങ്ങളിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയും വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം കെഎസ് റിലീഫ് സെല്‍ മേധാവി ഡോ അബ്ദുല്ല അല്‍ റബീഹ് ജിബൂട്ടി അംബാസിഡര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. റിയാദ് കിംഗ് സല്‍മാന്‍ ചാരിറ്റി സെന്റര്‍ ആസ്ഥാനത് വെച്ചായിരുന്നു ചടങ്ങ്.
Discussion about this post