സമുദ്രജീവികളുടെ സംരക്ഷണത്തിനും കൃഷിസ്ഥലങ്ങളിലെ ജോലിഭാരം കുറയ്ക്കാനും സഹായിയായി ഇനി ഈ റോബോര്‍ട്ടുകള്‍; ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ ബാലന്റെ കണ്ടുപിടിത്തം

ലോകത്തിന് തന്നെ മാതൃകയായി സമുദ്രജീവികളുടെ സംരക്ഷണത്തിനും കൃഷിസ്ഥലങ്ങളിലെ കായികാധ്വാനം കുറയ്ക്കാനും സഹായിക്കുന്ന റോബോര്‍ട്ടുകളെ നിര്‍മ്മിച്ച് ശ്രദ്ധേയനാകുകയാണ് യുഎഇയിലെ ഇന്ത്യന്‍ ബാലന്‍

ദുബായ്: സമുദ്ര മാലിന്യം ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. സമുദ്രജീവികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല്. എന്നാല്‍ ലോകത്തിന് തന്നെ മാതൃകയായി സമുദ്രജീവികളുടെ സംരക്ഷണത്തിനും കൃഷിസ്ഥലങ്ങളിലെ കായികാധ്വാനം കുറയ്ക്കാനും സഹായിക്കുന്ന റോബോര്‍ട്ടുകളെ നിര്‍മ്മിച്ച് ശ്രദ്ധേയനാകുകയാണ് യുഎഇയിലെ ഇന്ത്യന്‍ ബാലന്‍.

യുഎഇയിലെ ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ സായ്‌നാഥ് മണികണ്ഠന്‍ ആണ് പുതിയ കണ്ടുപിടിപ്പവുമായി രംഗത്തെത്തിയത്. മറൈന്‍ റോബോര്‍ട്ട്, അഗ്രിക്കള്‍ച്ചറല്‍ റോബോര്‍ട്ട് എന്നീവയാണ് സായ്‌നാഥ് കണ്ടുപിടിച്ചത്. സമുദ്രത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സമുദ്രസംരക്ഷണം ഉറപ്പാക്കാന്‍ വേണ്ടിയുള്ളതാണ് മറൈന്‍ റോബോര്‍ട്ട്(എംബോട്ട്).

അത് പോലെ ചൂട് കൂടുതലായ രാജ്യങ്ങളിലെ കൃഷിയിടങ്ങളില്‍ കര്‍ഷകരുടെ അധ്വാനഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് അഗ്രിക്കള്‍ച്ചറല്‍ റോബോര്‍ട്ട്. ഖലീജ് ടൈസാണ് ഇന്ത്യന്‍ ബാലന്റെ നേട്ടം റിപ്പോര്‍ട്ട് ചെയ്തത്.

റോബോര്‍ട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് മോട്ടോറുകളുടെ സഹായത്തോടെ വെള്ളത്തിന് മുകളിലൂടെ സഞ്ചരിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രിബോട്ട് നിലം ഉഴാനും കള നടാനും കര്‍ഷകരെ സഹായിക്കുന്നു. ഡ്രോപ് ഇറ്റ് യൂത്ത്, തുന്‍സ ഇക്കോ ജെനറേഷന്‍, എമിറേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പ് തുടങ്ങിയ നിരവധി പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് സായ്‌നാഥ് മണികണ്ഠന്‍.

Exit mobile version