റിയാദ്: ഇരു വൃക്കകളും തകരാറിലായി ദുരിതമനുഭവിച്ച പ്രവാസി യുവാവ് ഇന്ന് നാട്ടിലേക്ക് മടങ്ങി. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഷാനവാസാണ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. നിയമ കുരുക്കില്‍ പെട്ട യുവാവ് നാട്ടില്‍ പോകാനും മികച്ച ചികിത്സ ലഭ്യമാക്കും കഴിയാത്ത അവസ്ഥയിലായിരുന്നു.
തുടര്‍ന്ന് തന്റെ ചികിത്സയ്ക്കായി സൗദിയില്‍ സുമനസുകളുടെ സഹായം തേടുകയും ചെയ്തു. രണ്ട് വര്‍ഷം മുന്‍പാണ് ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഷാനവാസ് ദമാമില്‍ എത്തിയത്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഷാനവാസിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഷാനവാസ് ഒളിച്ചോടിയതായി സ്പോണ്സര് പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്.
ഒപ്പം സ്പോണ്‍സറുടെ വാഹനം നശിപ്പിച്ചെന്ന പേരില്‍ മറ്റൊരു കേസും. അതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. രോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ അസ്സീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ അഷ്റഫ് കുറ്റിച്ചല്‍, ബഷീര്‍ മുനിയൂര്‍, ബിജു നായര്‍ എന്നിവരുടെ ഇടപെടലില്‍ മൂലം സ്പോണ്സര്ക്ക് ഷാനവാസിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്താന്‍ സാധിച്ചു.
ഷാനവാസിന്റെ സ്ഥിതി മനസിലാക്കിയ സ്പോണ്സര് നേരത്തെ കൊടുത്ത കേസ് പില്‍വലിച്ചു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍വന്നതോടെ നിരവധിപേരാണ് ഷാനവാസിന് സഹായ വാഗ്ദാനമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഷാനവാസിന് നാട്ടിലേക്കു മടങ്ങാനുള്ള വഴിയും തുറന്നു. തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ ഷാനവാസ്, തുടര്‍ ചികിത്സക്കും വൃക്ക മാറ്റിവയ്ക്കുന്നതിനും ഉദാരമതികളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്കു മടങ്ങിയത്.
Discussion about this post