മക്ക: ഉംറ തീര്‍ത്ഥാടനത്തിനെത്തിയവരുടെ പാസ്‌പോര്‍ട്ടുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഭക്തര്‍ മക്കയില്‍ കുടുങ്ങി. 52 പേരടങ്ങുന്ന സംഘത്തിന്റെ പാസ്‌പോര്‍ട്ടുകളാണ് നഷ്ടമായത്. 52ല്‍ 33 പേര്‍ ഇന്ത്യകാരാണ് ഇതില്‍ 21 പേര്‍ മലയാളികളാണ്. ബസ് മാര്‍ഗം കുവൈറ്റില്‍ എത്തിയ സംഘം അതിര്‍ത്തിയില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം എല്ലാ പാസ്‌പോര്‍ട്ടുകളും ഒരുമിച്ച് ഒരു ബാഗില്‍ ഇട്ട് ഹോട്ടല്‍ അധികൃതരെ ഏല്‍പ്പിക്കുകയായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്. തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ഇവരുടെ പാസ്്‌പോര്‍ട്ട് അടങ്ങിയ ബാഗ് നഷ്ടമാകുകയായിരുന്നു. കുവൈത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ ഏതാനും ദിവസത്തെ അവധിക്കാണ് മക്കയിലെത്തിയത്. എന്നാല്‍ പാസ്‌പോര്‍ട്ട് നഷ്ടമായതോടെ മടക്കയാത്ര മുടങ്ങി. ജോലിയില്‍ തിരികെ പ്രവേശിക്കുന്നതടക്കമുള്ള കാര്യങ്ങളിലും പലര്‍ക്കും ആശങ്കയുണ്ട്.
ട്രാവല്‍ ഏജന്‍സി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവൂ. ഇവരില്‍ പലരും വിവിധ ഏജന്‍സികള്‍ വഴിയാണെത്തിയത്. പ്രശ്‌നത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടിയന്തരമായി ഇടപെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷം കാലാവധിയുള്ള താല്‍കാലിക പാസ്‌പോര്‍ട്ട് നല്‍കാനാണ് തീരുമാനം.
Discussion about this post