കുവൈറ്റ്: കുവൈറ്റില്‍ റംസാന്‍ സമയത്ത് ഭിക്ഷാടനം തടയാന്‍ പ്രത്യേക പദ്ധതിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഈ സമയത്ത് ഭിക്ഷാടനം നടത്തിയാന്‍ അവരെ നാടുകടത്തുമെന്ന് മുന്നിറിയിപ്പിലുണ്ട്. അതിന് പുറമേ നിബന്ധനകള്‍ക്ക് വിധേയമല്ലാതെ റംസാനില്‍ ധനസമാഹരണത്തിലേര്‍പ്പെടുന്ന വിദേശികളെ നാടുകടത്തുമെന്നും ഗാര്‍ഹിക തൊഴിലാളികള്‍ പിടിക്കപ്പെട്ടാല്‍ സ്പോണ്‍സര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇവ കണ്ടെത്താനായി വിവിധയിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംയുക്ത സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി. പള്ളികള്‍, ഷോപ്പിങ് മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സിവില്‍ വേഷത്തിലാകും പരിശോധന നടത്തുന്നത്.
ഒരു കുടുംത്തിലെ ആര് യാചന നടത്തിയത് ശ്രദ്ധയില്‍ പെട്ടാല്‍ ആ കുടുംബത്തിനെ മുഴുവന്‍ അംഗങ്ങളെയും നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളുടെ വിസയില്‍ ഉള്ളവരാണ് യാചനയില്‍ ഏര്‍പ്പെടുന്നതെങ്കില്‍ കമ്പനിയുടെ ഫയല്‍ മരവിപ്പിക്കും.സന്ദര്‍ശന വിസയില്‍ എത്തിയവരാണ് യാചനയിലേര്‍പ്പെട്ടതെങ്കിലും സ്‌പോണ്‍സറുടെ ഫയല്‍ മരവിപ്പിക്കും.
അനധികൃത ധനസമാഹരണത്തിന് പിടിക്കപ്പെടുന്നത് സ്വദേശിയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ശേഷം പ്രോസിക്യൂഷനു വിധേയമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അംഗീകാരമുള്ള സന്നദ്ധ സംഘടനകള്‍ക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നല്‍കുക. മന്ത്രാലയം നല്‍കിയ തിരിച്ചറിയല്‍ അനുമതി കാര്‍ഡ് കൈവശമില്ലാതെ പണപ്പിരിവ് നടത്തുന്നത് നിയമലംഘനമാണ്. ഇവ കണ്ടാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post