ജിദ്ദ: സൗദിയില്‍ സുമനസുകളുടെ സഹായം തേടി മലയാളി യുവാവ്. കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഷാനവാസാണ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്നാണ് സഹായം തേടുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഷാനവാസ് ദമാമില്‍ എത്തിയത്.
ദമാമില്‍ നിയകുരുക്കില് പെട്ടതിനാല്‍ നാട്ടില്‍ പോകാനോ നല്ല ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത അവസ്ഥയിലാണ്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ ഷാനവാസിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഷാനവാസ് ഒളിച്ചോടിയതായി സ്പോണ്സര് പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. ഒപ്പം സ്പോണ്‍സറുടെ വാഹനം നശിപ്പിച്ചെന്ന പേരില്‍ മറ്റൊരു കേസും. അതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല.
രോഗം വര്‍ധിച്ചതിനെ തുടര്‍ന്ന് ഷാനവാസിനെ അസ്സീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ മൂനിയൂര്‍, അഷ്റഫ് കുറ്റിച്ചല്‍, ബിജു നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഷാനവാസിനെ നാട്ടിലെത്തിക്കാനും തുടര്‍ ചികിത്സയ്ക്ക് സഹായിക്കാനുമായി ശ്രമങ്ങള്‍ നടക്കുകയാണ്.
Discussion about this post