ഫുജൈറ: ഫുജൈറയില്‍ ഭാര്യയെ തല്ലിയതിന് പ്രവാസി യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം വീട്ടില്‍ ദമ്പതികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിയന്ത്രണം വിട്ട് യുവാവ് ഭാര്യയെ അടിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു.
പ്രതിരോധിക്കുന്നതിനിടെ ഇയാള്‍ ഭാര്യയെ പിടിച്ച് ശക്തിയായി തള്ളിയതോടെ പിറകുവശത്തെ ചുമരില്‍ ഇടിച്ച് യുവതിയുടെ ബോധം നഷ്ട്ടമായി. തുടര്‍ന്ന് ബോധരഹിതയായ ഭാര്യയെ ഭര്‍ത്താവ് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് ഉപദ്രവിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ ഫുജൈറ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഭാര്യയെ മര്‍ദ്ദിച്ചതായി ഇയാള്‍ സമ്മതിച്ചു.
ഉപദ്രവിക്കണമെന്ന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നിയന്ത്രണം വിട്ടപ്പോള്‍ സംഭവിച്ചതാണെന്നും ഭാര്യയോട് മാപ്പ് ചോദിക്കുന്നുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രാഥമിക വാദം കേട്ട കോടതി കേസ് മറ്റൊരു തീയ്യതിയിലേക്ക് മാറ്റിവെച്ചു.
Discussion about this post