ദുബായ്: ഖുര്‍ആനില്‍ പരാമര്‍ശിച്ച പല തരം പഴങ്ങളും പച്ചക്കറി തോട്ടങ്ങളുമായി ദുബായിലെ ഖുര്‍ആന്‍ പാര്‍ക്ക് വ്യത്യസ്ഥമാക്കുന്നു. ദിനം പ്രതി പാര്‍ക്കില്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ട്.
വിവിധ സംസ്‌കാരങ്ങളെ ആശയ വൈദ്യഗവേഷണപരമായി ഒന്നിപ്പിക്കുന്ന ഒന്നാണ് ഈ പാര്‍ക്കെന്നാണ് അധികൃതര്‍ പറയുന്നത്. ഈ പാര്‍ക്ക് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇവിടത്തെ ഓരോ ചെടികളുടെയും ഭക്ഷ്യ ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാനുള്ള ഒരു അവസരം. ഖുര്‍ആനിക് പാര്‍ക്കില്‍ 12 വ്യത്യസ്ത തോട്ടങ്ങളാണ് ഉള്ളത്.
വാഴത്തോട്ടം, ഒലീവ്, മാതളം, തുടങ്ങി 51 തരം സസ്യങ്ങള്‍ പാര്‍ക്കില്‍ സുലഭമായി വിളയുന്നുണ്ട്.
ഇതിനായി മാത്രം 12 ഉദ്യാനങ്ങളാണ് പാര്‍ക്കില്‍ ഉള്ളത്. പഴം പച്ചക്കറി തോട്ടങ്ങള്‍ക്ക് പുറമേ പുരാതന കാലവുമായി കൂട്ടിയിണക്കിയ പാറക്കെട്ടുകളില്‍ പണിതീര്‍ത്ത ഗുഹകളും ഈ പാര്‍ക്കിനെ ഒരു വിനോദ പഠന കേന്ദ്രമാക്കിമാറ്റി. മൂന്ന് ഘട്ടങ്ങളിലായി പണി തീര്‍ത്ത പാര്‍ക്കിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
എന്നാല്‍ ഇവിടെയുള്ള അപൂര്‍വ്വവും വ്യത്യസ്ഥവുമായ സസ്യങ്ങള്‍ ഉള്ള ചില്ല് കൂടാരത്തിലേക്കുള്ള പ്രവേശനത്തിന് 25 ദിര്‍ഹം കൊടുക്കണം. നൈല്‍ നദി പിളര്‍ന്ന് മൂസ നബിക്ക് പാതയൊരിക്കിയ ഗുഹാ ഭാഗത്തേക്കുള്ള ഇടവഴി.
Discussion about this post